Kerala
![ഇടുക്കിയിൽ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ ഇടുക്കിയിൽ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ](https://www.mediaoneonline.com/h-upload/2021/12/31/1266681-mil.webp)
Kerala
ഇടുക്കിയിൽ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ
![](https://www.mediaoneonline.com/h-upload/2022/01/07/1268551-ijas.webp)
31 Dec 2021 4:23 AM GMT
ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു
ഇടുക്കി കുമളി ശാസ്താംനടയിൽ കഴിഞ്ഞ ദിവസം കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ കണ്ടെത്തി. കെജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലനാണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഇന്ന് പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുമളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
body of a three-year-old boy who went missing the other day in Idukki Kumily Sasthamnada was found in a nearby pond