Kerala
മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്‌ നടത്തി
Kerala

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്‌ നടത്തി

Web Desk
|
22 Aug 2024 2:50 AM GMT

ഫോൺ വഴിയാണ് ബോംബ് ഭീഷണി വന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത്, യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.

മുംബൈയിൽ നിന്നും വ്യാഴാഴ്ച പുലർ‌ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്.8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ ലാൻഡിങ് നടത്തുകയായിരുന്നു. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നല്‍കുകയായിരുന്നു.

ഫോൺവഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

watch video report


Similar Posts