Kerala
Kerala
പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നൽകി ഇ.പി ജയരാജൻ
|13 Nov 2024 10:08 AM GMT
ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് ഇ.പി ജയരാജൻ പറഞ്ഞു
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തന്റെ പേരിൽ പുറത്തുവന്ന 'കട്ടൻ ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
പുസ്തക വിവാദത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇ.പി ജയരാജൻ ആരോപിച്ചു. പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.