ശ്മശാനങ്ങളിൽ തിരക്ക്: തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തിൽ സംസ്കാരത്തിന് ബുക്കിങ്
|തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്കിങ് ഏർപ്പെടുത്തി. ഒരു ദിവസം 20 ലധികം മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിക്കുന്നത്.
കോവിഡ് മരണങ്ങൾ വർധിച്ചതോടെ സംസ്ഥാനത്ത് ശ്മശനങ്ങളിലും തിരക്ക്. തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തിൽ മൃതദേഹം സംസ്കാരിക്കുന്നതിന് ബുക്കിങ് ഏർപ്പെടുത്തി. ഒരു ദിവസം 20 ലധികം മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിക്കുന്നത്.
ശ്മശാനത്തിലെ കണക്ക് പ്രകാരം ഒരു ദിവസം 24 മൃതദേഹങ്ങള്‍ വരെ സംസ്കരിക്കാനുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ 30ലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ബുക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെയും ബുക്കിങ് സൗകര്യം ഉണ്ടായിരുന്നുവെങ്കിലും ഇത്രയധികം മൃതദേഹങ്ങള്‍ എത്തിയിരുന്നില്ല. കോവിഡ് മരണനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നത്. നേത്തെ 15 മുതല്‍ 20 വരെ മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തിയിരുന്നത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 41,953 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 58 മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണം 5565 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്.