കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹരജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം
|മറ്റ് സംസ്ഥാനങ്ങൾക്ക് ഈ പ്രശ്‌നം ഇല്ലെന്നും കേന്ദ്രം സുപ്രിംകോടതിയിൽ
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് ഈ പ്രശ്നം ഇല്ലെന്ന് അറ്റോണി ജനറൽ സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒറിജിനല്‍ സ്യൂട്ട് ഹരജിയും കടമെടുപ്പിന് ഇടക്കാല ഉത്തരവും വേണമെന്ന കേരളത്തിന്റെ ആവശ്യവുമാണ് സുപ്രിംകോടതി പരിഗണിച്ചത്.എന്നാല്‍ സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നു. കേരളത്തിന്റെ ഹരജി അടിയന്തരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രശ്നമാണ് കേരളം കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രിംകോടതിയിൽ വ്യക്തമാക്കി . ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ പരാജയം മറച്ചുവയ്ക്കാനുളള നീക്കം ആണിതെന്നും കേന്ദ്രം ചൂണ്ടികാട്ടി. സംസ്ഥാന ബജറ്റിന് മുമ്പ് കടമെടുപ്പിനായി ഇടക്കാല ഉത്തരവെങ്കിലും പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിച്ചു . ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ഹരജി അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും.