Kerala
Brahmapuram fire, Kochi, waste collection, School holiday, വിദ്യാലയങ്ങള്‍ക്ക് അവധി, ബ്രഹ്മപുരം തീപിടിത്തം, അവധി
Kerala

ബ്രഹ്മപുരം തീപിടിത്തം: വിദ്യാലയങ്ങൾക്ക്‌ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Web Desk
|
5 March 2023 12:14 PM GMT

ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് അവധി പ്രഖ്യാപനം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുക രൂക്ഷമായ തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാലയങ്ങൾക്ക്‌ ജില്ലാ കലക്ടര്‍ രേണു രാജ് അവധി പ്രഖ്യാപിച്ചു. ഒന്നുമുതൽ ഏഴ് വരെയുള്ള സ്കൂളുകൾക്കും അംഗനവാടികൾക്കും കിന്‍റർഗാർട്ടൺ, ഡേ കെയർ സെന്‍ററുകൾക്കും അവധി പ്രഖ്യാപിച്ചു.

വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് അവധി പ്രഖ്യാപനം.

Similar Posts