Kerala
brahmapuram, brahmapuram fire, veena geaorge
Kerala

ബ്രഹ്മപുരം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു

Web Desk
|
10 March 2023 10:10 AM GMT

ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. വിഷപുക നിറഞ്ഞ കൊച്ചിയിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തുമെന്നും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.

അതേസമയം മാലിന്യ പ്ലാന്റിലെ തീ പൂർണമായും അണച്ചെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. എട്ട് സെക്ടറുകളിൽ രണ്ടിടത്ത് കൂടി പുക ഉയരുന്നുണ്ടെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു. ഖര മാലിന്യ സംരക്ഷണം കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ച കോടതി ബ്രഹ്മപുരത്ത് ഇൻസ്‌പെക്ഷനായി സമിതിയെ നിയോഗിച്ചു. ജില്ലാ കലക്ടർ, പി.സി.ബി ഉദ്യോഗസ്ഥൻ, കേരള അതോറിറ്റി സെക്രട്ടറി എന്നിവർ സമിതിയിലുണ്ട്.

Similar Posts