''ബ്രഹ്മപുരത്ത് കോർപ്പറേഷൻ പിന്തുടരുന്നത് അശാസ്ത്രീയ രീതി, അത് മാറ്റാന്‍ തീരുമാനിച്ചത് ഈ സര്‍ക്കാര്‍''- എം.ബി രാജേഷ്
|ബ്രഹ്മപുരത്തുള്ളത് പെട്ടെന്നുണ്ടായ മാലിന്യങ്ങളല്ല, വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണ്. വിവാദങ്ങള്‍ക്കിടെ ആ വസ്തുത കാണാതിരിക്കരുതെന്നും എം.ബി രാജേഷ്
ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷൻ പിന്തുടര്ന്നുവന്നത് എല്ലാ മാലിന്യങ്ങളും ഒരിടത്ത് നിക്ഷേപിക്കുകയെന്ന അശാസ്ത്രീയ രീതിയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ആ രീതി മാറ്റാന്‍ തീരുമാനിച്ചത് ഈ സർക്കാറാണെന്നും ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മപുരത്തുള്ളത് പെട്ടെന്നുണ്ടായ മാലിന്യങ്ങളല്ല, വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണ്. വിവാദങ്ങള്‍ക്കിടെ ആ വസ്തുത കാണാതിരിക്കരുത്. തീപിടിത്തം ആദ്യമായിട്ടല്ല ഇവിടെ സംഭവിക്കുന്നതെന്നും പക്ഷേ ഇത്തവണ അതിന്റെ വ്യാപ്തി കൂടിയതാണ് പ്രശ്നങ്ങള്‍ ഇത്രയും ഗുരുതരമാക്കിയതെന്നും എംബി രാജേഷ് പറഞ്ഞു.
ഇനി ഒരു തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയെടുക്കുമെന്നും മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി മീഡിയവണിനോട് വ്യക്തമാക്കി.
നിലവിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നലെ ബ്രഹ്മപുരത്തെത്തിയിരുന്നു. ശുചിത്വമിഷൻ ഡയറക്ടർ, ജില്ലാ കലക്ടർ, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയർ, പിസിബി ചെയർമാൻ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലത്തെത്തിയത്. അതേസമയം ബ്രഹ്മപുരത്തെ തീയണക്കല്‍ 95 ശതമാനം പൂർത്തിയായെന്ന് ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് മീഡിയവണിനോട് പറഞ്ഞു.