Kerala
ബ്രേക്ക് ജാമായി; മേൽപ്പാലത്തിൽ കാർ തലകീഴായി മറിഞ്ഞു
Kerala

ബ്രേക്ക് ജാമായി; മേൽപ്പാലത്തിൽ കാർ തലകീഴായി മറിഞ്ഞു

Web Desk
|
15 Feb 2024 12:58 PM GMT

തൃശൂരിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂര്‍: ബ്രേക്ക് ജാമായതിനെ തുടർന്ന് കാർ റോഡിന് നടുവില്‍ തലകീഴായി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ദേശീയപാത പോട്ട മേൽപ്പാലത്തിൽ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശി ഫഹിം (27), മലപ്പുറം സ്വദേശി മാജിദ് അബൂബക്കർ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.



Related Tags :
Similar Posts