Kerala
കെ.എം ഷാജിക്കെതിരായ കോഴ വിവാദം: കെ.പി.എ മജീദിന്റെ മൊഴിയെടുത്തു
Kerala

കെ.എം ഷാജിക്കെതിരായ കോഴ വിവാദം: കെ.പി.എ മജീദിന്റെ മൊഴിയെടുത്തു

Web Desk
|
22 Nov 2021 10:55 AM GMT

കോഴിക്കോട് പോലീസ് ക്ലബിൽ വെച്ചായിരുന്നു മൊഴിയെടുപ്പ് . എന്നാൽ കേസുമായി ബന്ധപ്പെട്ടല്ല ഡി.വൈ.എസ്.പിയെ കാണാനാണ് പോലീസ് ക്ലബിൽ എത്തിയതെന്ന് കെ.പി.എ മജീദ് പറഞ്ഞു.

അഴീക്കോട് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ കെ.എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ്, കെ.പി.എ മജീദ് എം.എൽ.എയുടെ മൊഴിയെടുത്തു. കോഴിക്കോട് പോലീസ് ക്ലബിൽ വെച്ചായിരുന്നു മൊഴിയെടുപ്പ് . എന്നാൽ കേസുമായി ബന്ധപ്പെട്ടല്ല ഡി.വൈ.എസ്.പിയെ കാണാനാണ് പോലീസ് ക്ലബിൽ എത്തിയതെന്ന് കെ.പി.എ മജീദ് പറഞ്ഞു.

നേരത്തെ കേസില്‍ കെ.എം ഷാജിയെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കോഴ്സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ.എം. ഷാജിക്കെതിരായ കേസ്. അഴീക്കോട് ഹൈസ്കൂളിൽ ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചതിന് കെ.എം.ഷാജി എം.എൽ.എ. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യറോ ആണ് കേസ് ഫയൽചെയ്തിരുന്നത്.

അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് അഴീക്കോട് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കിയതായി വിജിലൻസ് പറയുന്നു. ആ 25 ലക്ഷത്തിന്റെ ഉറവിടവും മാനേജ്മെന്റ് വെളിപ്പെടുത്തണം. എന്നാൽ പണം നൽകിയിട്ടില്ലെന്നായിരുന്നു മാനേജ്മെന്റ് വാദം.

Similar Posts