Kerala

Kerala
കൈക്കൂലി: കൊണ്ടോട്ടി സബ് രജിസ്ട്രാർ അറസ്റ്റിൽ

4 July 2024 12:41 PM GMT
ആധാരം എഴുത്ത് ഓഫീസിലെ ക്ലർക്കും പിടിയിലായി
മലപ്പുറം: കൈക്കൂലി കേസിൽ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ. കൊണ്ടോട്ടി സബ് രജിസ്ട്രാർ സനിൽ ജോസിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഇയാളോടൊപ്പം ആധാരം എഴുത്ത് ഓഫീസിലെ ക്ലർക്കും പിടിയിലായി. ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറാണ് പിടിയിലായത്.
ഇരുവരിൽ നിന്നായി അറുപതിനായിരം രൂപ പിടികൂടി. സബ് രജിസ്ട്രാർ എസ്. സനിൽ ജോസിൽ നിന്നും നാൽപതിനായിരം രൂപയും , ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിൽ നിന്ന് ഇരുപതിനായിരം രൂപയുമാണ് പിടികൂടിയത്.