Kerala
അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് കൊടുത്തത് മനുഷ്യത്വരഹിതമെന്ന് ബൃന്ദാ കാരാട്ട്
Kerala

അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് കൊടുത്തത് മനുഷ്യത്വരഹിതമെന്ന് ബൃന്ദാ കാരാട്ട്

Web Desk
|
23 Oct 2021 6:58 AM GMT

ഏതു സാഹചര്യത്തിലായാലും അനുപമക്ക് കുട്ടിയെ തിരിച്ചുകിട്ടണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു

അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്തു കൊടുത്തത് മനുഷ്യത്വരഹിതമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. അമ്മയിൽ നിന്ന് കുട്ടിയെ ബലമായി മാറ്റിയത് കുറ്റകരം. ഏതു സാഹചര്യത്തിലായാലും അനുപമക്ക് കുട്ടിയെ തിരിച്ചുകിട്ടണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പരാതി കിട്ടിയപ്പോൾ തന്നെ സി.പി.എം ജില്ലാ കമ്മിറ്റി പരിശോധിച്ചു. പാർട്ടി അറിഞ്ഞാണ് കുട്ടിയെ ദത്ത് നൽകിയതെന്ന ആരോപണം ശരിയല്ലെന്നും വിജയരാഘവൻ ഡൽഹിയിൽ പറഞ്ഞു. അനുപമക്ക് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണെന്ന് പി.കെ ശ്രീമതി പറഞ്ഞു. സർക്കാറും പാർട്ടിയും ആവശ്യമായ നടപടി സ്വീകരിക്കും. പരാതി ലഭിച്ചതല്ല,വൃന്ദ കാരാട്ടാണ് വിഷയം തന്നോട് പറഞ്ഞതെന്നും ശ്രീമതി പറഞ്ഞു.

എന്നാല്‍ ആരോപിതരെ സംരക്ഷിച്ചുകൊണ്ടാണ് പാർട്ടി തനിക്ക് പിന്തുണ നല്‍കുന്നതെന്ന് അനുപമ പറഞ്ഞു. പിന്തുണയെന്ന വാക്കില്‍ തനിക്ക് വിശ്വാസമില്ല. തന്‍റെ പിതാവിനെതിരെ ഇതുവരെ സി.പി.എം നടപടിയെടുത്തിട്ടില്ലെന്നും പിന്തുണ പ്രവൃത്തിയിലൂടെ തെളിയിക്കട്ടെയെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു.

Similar Posts