Kerala
Samadani, UnionBudget2023

സമദാനി 

Kerala

ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും പറയാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ച ബജറ്റ്: സമദാനി

Web Desk
|
1 Feb 2023 10:22 AM GMT

യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ ബജറ്റിൽ ഒരു പദ്ധതിയുമില്ലെന്നും സമദാനി പറഞ്ഞു.

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും പറയാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ച ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് അബ്ദുസമദ് സമദാനി എം.പി. ഒരു സ്ഥലത്ത് പോലും ന്യൂനപക്ഷത്തെക്കുറിച്ച് പരാമർശമില്ല. ഭരണഘടനാപരമായി പ്രത്യേക സംരക്ഷണവും അവകാശങ്ങളും ഉള്ളവരാണ് ന്യൂനപക്ഷങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും. അവരെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശവുമില്ലെന്ന് സമദാനി പറഞ്ഞു.

രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോൾ യുവാക്കൾ നേരിടുന്നത്. അതിനെ നേരിടാൻ ക്രിയാത്മകമായ പദ്ധതികളില്ല. കോവിഡ് കാലത്തെ പഠന നഷ്ടം പരിഹരിക്കും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ആദ്യം പരിഹരിക്കേണ്ടത് യുക്രൈനിൽനിന്ന് മടങ്ങിയ വിദ്യാർഥികളുടെ പ്രശ്‌നമാണ്. അവർക്ക് തിരിച്ചുവന്നിട്ട് ഇതുവരെ ഒരു അംഗീകാരവുമില്ല. വിദ്യാഭ്യാസ മുന്നേറ്റത്തിന് സഹായിക്കുന്ന ഒരു പദ്ധതിയും ബജറ്റിലില്ലെന്നും സമദാനി പറഞ്ഞു.

Similar Posts