ബഫർസോൺ: സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി
|മലയോര മേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി. വിധിയിയുടെ പ്രത്യാഘാതം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തും. മലയോര മേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
അതേസമയം വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവും ഇന്ന് ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് വന്ന് ഒരുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് ഈ വിഷയത്തില്‍ ഉയരുന്ന ആശങ്കകളും പരിഹാര സാധ്യകളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉത്തരവ് പൂര്‍ണതോതില്‍ നടപ്പായാല്‍ കേരളത്തിലുണ്ടാക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താന്‍ ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും.