ബഫർസോൺ: കേരളം സുപ്രിംകോടതിയെ സമീപിക്കും, സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം സ്വാഗതം ചെയ്‌തെന്ന് എ.കെ ശശീന്ദ്രൻ
|സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രമന്ത്രി സ്വാഗതം ചെയ്‌തെന്ന് മന്ത്രി
ന്യൂഡൽഹി: ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ഇതു സംബന്ധിച്ച കേന്ദ്ര നിലപാട് അനുകൂലമാണെന്നും സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രമന്ത്രി സ്വാഗതം ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ചർച്ച നടത്തും. ശേഷം കോടതിയിൽ ഹരജി നൽകും. ഇപ്പോൾ ശുഭ പ്രതീക്ഷയാണുള്ളത്. ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ടെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ സോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ്. വനഭൂമിക്കുമേലുള്ള അനാവശ്യ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വനഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കണമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം