Kerala
ബഫർസോണിൽ ദേവസ്വം ബോർഡിനും ആശങ്ക; ശബരിമല വികസനത്തെ ബാധിച്ചേക്കും
Kerala

ബഫർസോണിൽ ദേവസ്വം ബോർഡിനും ആശങ്ക; ശബരിമല വികസനത്തെ ബാധിച്ചേക്കും

Web Desk
|
24 Dec 2022 5:17 AM GMT

പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ 'മീഡിയവണി'നോട് പറഞ്ഞു

പത്തനംതിട്ട: ബഫർസോണിൽ ആശങ്ക പ്രകടിപ്പിച്ച് ദേവസ്വം ബോർഡ്. ശബരിമല വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിനെ ബഫർസോൺ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ 'മീഡിയവണി'നോട് പറഞ്ഞു. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു..

പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന നിലയ്ക്കൽ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോർഡിന്റെ ആശങ്ക. നിലയ്ക്കൽ അടങ്ങുന്ന പെരുന്നാട് പഞ്ചായത്ത് ബഫർസോണിൽ ഉൾപ്പെട്ടതിനാൽ ശബരിമല മാസ്റ്റർപ്ലാനിനെ ബാധിച്ചേക്കും.

ശബരിമല ഭൂമി സുപ്രിംകോടതിയുടെ അനുമതിയോടെ ദേവസ്വം ബോർഡിനു വിട്ടുതന്നതാണെന്ന് അനന്തഗോപൻ പറഞ്ഞു. അവിടെ വീട് വച്ച്, കൃഷി ചെയ്തു ജീവിക്കുന്ന ആളുകളുണ്ട്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകണം. അതോടൊപ്പം നിലയ്ക്കലെ ദേവസ്വം ബോർഡിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാതിരിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: ''There is concern that the buffer zone will affect the master plan aimed at Sabarimala development'', says K Ananthagopan, the president of Travancore Devaswom Board

Similar Posts