Kerala
ബസ് ചാർജ് വർധിപ്പിക്കണം; ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
Kerala

'ബസ് ചാർജ് വർധിപ്പിക്കണം'; ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Web Desk
|
12 March 2022 9:55 AM GMT

ഈ മാസം 31നകം ചാർജ് വർധിപ്പിക്കണമെന്നാണ് ആവശ്യം

തിരുവന്തപുരം: ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ്സുടമകൾ. ഈ മാസം 31നകം ചാർജ് വർധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു ദിവസത്തിനുള്ളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

മിനിമം ചാർജ് പത്തു രൂപയാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതിൽ തീരുമാനമായിട്ടില്ല. ഇതും വർധിപ്പിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

Related Tags :
Similar Posts