'ബസ് ചാർജ് വർധനാ ഉത്തരവ് പെട്ടെന്നിറക്കണം'; ബസുടമകൾ ഗതാഗത മന്ത്രിയെ കണ്ടു
|വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നും ബസുടമകൾ മന്ത്രിയോട് ആവശ്യപ്പെട്ടു
ബസ് ചാർജ് വർധന ഉത്തരവ് വേഗത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ ഗതാഗത മന്ത്രി ആൻറണി രാജുവിനെ കണ്ടു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നും അവർ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിക്ക് അവർ നിവേദനം നൽകി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
മിനിമം ബസ് ചാർജ് 10 രൂപയാക്കായാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കൺസഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കും. പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകൾ നേരത്തെ പ്രതികരിച്ചിരുന്നു. നിലവിൽ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവർധന തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബസുടമകൾ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു. രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മിനിമം ചാർജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ബസുടമകൾ മുന്നോട്ട് വെച്ചിരുന്നു.
ബസ് ചാര്‍ജ് വര്‍ധനയ്ക്കൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടി. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള നിരക്ക് 15 രൂപയാണ്.ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളിൽ 200ൽ നിന്ന് 225 രൂപയാക്കി. രാത്രികാല യാത്രക്ക് നിലവിലുള്ള ചാർജ് തുടരും.അതേസമയം, ബ
'Bus fare hike order should be issued soon'; The bus owners met the transport minister