പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസുകൾ ജനങ്ങൾക്ക് തുറന്ന് കൊടുത്തതിലൂടെ സർക്കാരിന് ലഭിച്ചത് 4 കോടി 33 ലക്ഷം രൂപയുടെ ലാഭം
|പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം കോഴിക്കോട് നടന്നു
കോഴിക്കോട്: പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസുകൾ ജനങ്ങൾക്ക് തുറന്ന് കൊടുത്തതിലൂടെ സർക്കാരിന് ലഭിച്ചത് 4 കോടി 33 ലക്ഷം രൂപയുടെ ലാഭം. റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം കോഴിക്കോട് നടന്നു
ഒരു വർഷം മുൻപാണ് പി.ഡബ്ള്യൂ. ഡി റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കുകൂടി താമസത്തിനായി നൽകുന്ന വിധത്തിൽ പീപ്പിൾസ് റസ്റ്റ് ഹൗസാക്കി മാറ്റിയത്. ചെറിയ ചിലവിൽ ആളുകൾക്ക് താമസിക്കാമെന്നതിനാൽ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ എണ്ണം കൂടി. 67,000 ആളുകൾ ഒരു വർഷത്തിനിടയിൽ ഈ റസ്റ്റ്ഹൗസുകളിലേക്കെത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഭക്ഷണമുൾപ്പെടെ നൽകുന്ന രീതിയിലേക്ക് റസ്റ്റ് ഹൗസുകളെ മാറ്റുകയാണ് ലക്ഷ്യം. മികച്ച തീരുമാനമാണിതെന്ന് മുഖ്യാതിഥിയായ നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. 148 റസ്റ്റ്ഹൗസുകളിലായി 1189 മുറികളാണ് വിവിധ ജില്ലകളിലായി ജനങ്ങൾക്ക് നൽകുന്നത്.