Kerala
കേന്ദ്രത്തിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്
Kerala

കേന്ദ്രത്തിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്

Web Desk
|
1 Jun 2021 7:31 AM GMT

പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍ വെച്ച റിപ്പോർട്ടില്‍ പറയുന്നു

കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍ വെച്ച റിപ്പോർട്ടില്‍ പറയുന്നു. പദ്ധതി നടപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്ത് വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

സാങ്കേതികവും ഗുണനിലവാരമുള്ള മേൽനോട്ടത്തിന്‍റെ അഭാവവും ഉണ്ടായി. മുൻഗണനാ ലിസ്റ്റിലേക്ക് അർഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക, വീടുനിർമ്മാണത്തിൽ വയോജനങ്ങളെയും ദുർബലരെയും സഹായിക്കൽ, ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തൽ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കൽ എന്നിവയിൽ ഗ്രാമപഞ്ചായത്തുകൾ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Similar Posts