Kerala
Governor Arif Mohammad Khan stays the Calicut Syndicate election process
Kerala

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ നിയമനം; എസ്.സി- എസ്.ടി കമ്മീഷന്റെ ഇടപെടൽ

Web Desk
|
20 Sep 2023 1:52 PM GMT

സംവരണക്രമം കാരണം ജോലി ലഭിക്കാതിരുന്ന മൂന്ന് പട്ടികജാതി വിഭാഗ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാനാണ് എസ്. സി- എസ്.ടി കമ്മീഷന്റെ ഉത്തരവ്

മലപ്പുറം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ എസ്.സി, എസ്. ടി കമ്മീഷന്റെ ഇടപെടൽ. സംവരണക്രമം കാരണം ജോലി ലഭിക്കാതിരുന്ന മൂന്ന് പട്ടികജാതി വിഭാഗ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ എസ്. സി- എസ്.ടി കമ്മീഷന്റെ ഉത്തരവ്. സംസ്കൃതത്തിൽ ഡോ.ശ്യാം കുമാർ , മലയാളം പഠന വകുപ്പിൽ ഡോ.താര.എസ് , ഡോ.സുരേഷ് പുത്തംവീട്ടിൽ എന്നിവരെ നിയമിക്കാനാണ് ഉത്തരവ്. യുണിവേഴ്സിറ്റി രജിസ്ട്രാറുടെ വാദം തള്ളിയാണ് കമ്മീഷൻ ചെയർമാൻ ബിഎസ്. മാവോജി ഐ.എ.എസിന്റെ ഉത്തരവ്.

ഒരു മാസത്തിനകം നിയമനം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 116 അധ്യാപകരെ നിയമിക്കുന്നതിത് യൂണിവേഴ്സിറ്റി സ്വീകരിച്ച സംവരണ ക്രമം തെറ്റാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. സംസ്കൃത പഠന വകുപ്പിലെ അസിസ്റ്റൻറ് പ്രൊഫസറായ ശിഹാബ് എൻ.എ മലയാളം പഠന വകുപ്പിലെ അസിസ്റ്റൻറ് പ്രൊഫസർമാരാമായ ഷഹാന വി.എ, മഞ്ജു എം.പി എന്നിവരാണ് ദലിത് വിഭാഗക്കാർക്ക് പകരമായി യൂണിവേഴ്സിറ്റിയിൽ അന്യായമായി നിയമനം നേടിയിരുന്നത്.

Similar Posts