Kerala
![Action on suspension of engineer: University of Calicut to High Court against Governorഎഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി: ഗവർണറുടെ ഉത്തരവിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക് Action on suspension of engineer: University of Calicut to High Court against Governorഎഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി: ഗവർണറുടെ ഉത്തരവിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക്](https://www.mediaoneonline.com/h-upload/2024/05/22/1424769-calicut-university.webp)
Kerala
കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്: എം.എസ്.എഫ് പ്രവർത്തകനായ യു.യു.സിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
![](/images/authorplaceholder.jpg?type=1&v=2)
10 Jun 2024 4:11 AM GMT
തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളജിലെ യു.യു.സിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്.
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എം.എസ്.എഫ് പ്രവർത്തകനായ യു.യു.സിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. മലപ്പുറം തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളജിലെ യു.യു.സിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്.
ഷമ്മാസിനെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. ഷമ്മാസിന്റെ പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് ഷമ്മാസിനെ ഒരുസംഘം ആളുകൾ കൂട്ടിക്കൊണ്ടുപോയത്. ശിഹാബ് എന്നയാളുടെ ഷമ്മാസ് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.