കാലിക്കറ്റ് സർവകലാശാലയിൽ എം.എസ്.എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
|എം.എസ്.എഫ് പ്രതിനിധിയായ അമീൻ റാഷിദിനെ അയോഗ്യനാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. എം.എസ്.എഫ് പ്രതിനിധിയായ അമീൻ റാഷിദിനെ അയോഗ്യനാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്. അമീൻ റെഗുലർ വിദ്യാർഥിയല്ലെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്.എഫ്.ഐയുടെയും സി.പി.എം സിന്റിക്കേറ്റിന്റെയും രാഷ്ട്രിയ പകപോക്കലിനേറ്റ തിരിച്ചടിയെന്ന് എം.എസ്.എപ് പ്രസിഡന്റ് പികെ നവാസ് പറഞ്ഞു. ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തിൽ മുഴുവൻ എം.എസ്.എഫ് അംഗങ്ങളുംപങ്കെടുക്കുമെന്നും നവാസ് പ്രതികരിച്ചു.
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോൾ സീ ഡാക് കോളജിൽ ബി.എക്ക് ചേർന്ന അമീൻ റെഗുലർ വിദ്യാർഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നായിരുന്നു പരാതി. ഇത് ശരിവെച്ചുകൊണ്ടാണ് ഇയാളെ അയോഗ്യനാക്കിയത്.