Kerala
Kerala
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഉടൻ പൂർത്തിയാക്കണം; ഗവർണർക്ക് കത്ത് നൽകി സെനറ്റിലെ മുസ്ലിം ലീഗ് അംഗങ്ങൾ
|5 Feb 2024 2:39 PM GMT
വൈസ് ചാൻസലറും രജിസ്ട്രാറും നോമിനേറ്റഡ് സിൻഡിക്കേറ്റും തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ വേണ്ടി ശ്രമിക്കുകയാണെന്നും എതിർപ്പില്ലാതെ സിൻഡിക്കേറ്റ് പ്രവർത്തിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും മുസ്ലിം ലീഗ് ആരോപിച്ചു
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഉടൻ പൂർത്തിയാക്കണമെന്നവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി സെനറ്റിലെ മുസ്ലിം ലീഗ് അംഗങ്ങൾ.
വൈസ് ചാൻസലറും രജിസ്ട്രാറും നോമിനേറ്റഡ് സിൻഡിക്കേറ്റും തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ വേണ്ടി ശ്രമിക്കുകയാണെന്നും എതിർപ്പില്ലാതെ സിൻഡിക്കേറ്റ് പ്രവർത്തിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
സർവകലാശാലാ അധ്യാപകരായ ഡോ.പി.രവീന്ദ്രൻ, ഡോ.വാസുദേവൻ എന്നിവർ സമർപ്പിച്ച നാമനിർദേശ പത്രിക നിരസിച്ചത് നിയമവിരുദ്ധമായാണെന്നും നാമനിർദേശ പത്രിക തള്ളിയത് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മുസ്ലിം ലീഗ്.
ഡോ.പി.രവീന്ദ്രൻ, ഡോ.വാസുദേവൻ എന്നിവർ സമർപ്പിച്ച നാമനിർദേശ പത്രിക സ്വീകരിച്ചുകൊണ്ട് ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.