Kerala
Cant get people to reach out to the people and work: Complaint to CPM state committee, latest news  malayalam ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാനില്ല: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പരാതി
Kerala

ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാനില്ല: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പരാതി

Web Desk
|
21 July 2024 4:30 PM GMT

പാർട്ടി തിരുത്തൽ രേഖയിലെ മാർഗനിർദേശങ്ങ‌ളും പുറത്തിറക്കി

തിരുവനന്തപുരം: പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സി.പി.എം. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നുണ്ടെന്നും ഹൈന്ദവ വോട്ടുകൾ വർഗീയവത്കരിക്കപ്പെടുന്നുണ്ടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

അടിസ്ഥാന വോട്ട് ബാങ്കായ ഹൈന്ദവ വോട്ട് വർഗീയവൽക്കരിച്ച് ബി.ജെ.പി സ്വന്തമാക്കുകയാണെന്നും ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരണമെന്നും അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു.

അതിനിടെ പാർട്ടി തിരുത്തൽ രേഖയിലെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ തീർക്കണം, വികസന പദ്ധതികൾ മുടങ്ങരുത്, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം, സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണം തുടങ്ങിയവയാണ് മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. തിരുത്തൽരേഖ നാളെ അന്തിമമാക്കും.

Related Tags :
Similar Posts