പോര്‍ച്ചിലല്ല, പുരപ്പുറത്തൊരു കാര്‍! പിന്നിലെ കഥ ഇങ്ങനെ...
|കണ്ണൂര്‍ പയ്യന്നൂര്‍ മമ്പലം ക്ഷേത്രത്തിന് സമീപത്തെ പ്രസൂണിന്‍റെ ടെറസിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
വീടിന്‍റെ ടെറസില്‍ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ മമ്പലം ക്ഷേത്രത്തിന് സമീപത്തെ പ്രസൂണിന്‍റെ ടെറസിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. കോൺക്രീറ്റിൽ തീർത്ത ഈ കാറിന് പിന്നിലെ കൗതുകമിതാണ്.
വീട് നിർമ്മിക്കുമ്പോഴുണ്ടായ ഒരു അബദ്ധം പരിഹരിക്കാനാണ് ടെറസിന് മുകളില്‍ ഈ കോണ്ക്രീ റ്റ് കാര്‍ നിര്‍മ്മിച്ചത്. അടുക്കളയുടെ ചിമ്മിനി വീടിന്‍റെ മുന്‍ഭാഗത്ത് അഭംഗിയായി നിന്നപ്പോള്‍ അത് പരിഹരിക്കാന്‍ വീട്ടുകാര്‍ കണ്ട ആശയമാണിത്. ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്തേക്ക് പോകണം. എന്നാല്‍ ചിമ്മിനി കാണാനും പാടില്ല.
പ്രമുഖ ശില്‍പി കൂടിയായ പി.വി രാജീവനാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അങ്ങനെ ആഴ്ചകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ടെറസില്‍ കാര്‍ റെഡിയായി. 12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും ഒരു സ്വിഫ്റ്റ് കാറിന്‍റെ അതേ വലുപ്പത്തിലാണ് കോണ്‍ക്രീറ്റ് കാറിന്‍റെ നിര്‍മ്മാണം. ഒരു അബദ്ധം പരിഹരിക്കാന്‍ ചെയ്തതാണങ്കിലും സംഗതി ഹിറ്റായതിന്‍റെ സന്തോഷത്തിലാണ് പ്രസൂണും കുടുംബവും.