Kerala
car passenger attack,bus kozhikode,vadakara,latest malayalam news,കാര്‍ യാത്രക്കാരന് മര്‍ദനം,വടകര ബസ്,
Kerala

ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരന് നടുറോഡിൽ മർദനം

Web Desk
|
26 Dec 2023 1:07 AM GMT

മൂരാട് സ്വദേശി സാജിദിനാണ് മർദനമേറ്റത്

വടകര: കോഴിക്കോട് വടകര കുട്ടോത്ത് കുടുംബവുമായി സഞ്ചരിക്കുകയായിരുന്ന കാർ യാത്രികനെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി. മൂരാട് സ്വദേശി സാജിദിനാണ് മർദനമേറ്റത്.

കുടുംബവുമൊത്ത് പോകുന്നതിനിടെ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് സാജിദിന്റെ പരാതി. കാറിനെ മറികടന്നുവന്ന ബസ് റോഡിന്റ നടുവിൽ നിർത്തി, ഡ്രൈവിംങ്ങ് സീറ്റിലുണ്ടായിരുന്ന തന്നെ പുറത്തിറക്കി മർദിച്ചെന്നാണ് ആരോപണം . മർദനമേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


Related Tags :
Similar Posts