Kerala
കാക്കനാട് കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി; മൂന്നുപേർക്ക് പരിക്ക്
Kerala

കാക്കനാട് കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി; മൂന്നുപേർക്ക് പരിക്ക്

Web Desk
|
19 Jun 2024 11:08 AM GMT

കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

എറണാകുളം: കാക്കനാട് അത്താണിയിൽ സൂപ്പർമാർക്കറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ഒരു പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കാക്കനാട് സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് കാർ നിയന്ത്രണംവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

Related Tags :
Similar Posts