Kerala
ഇനി കാരവാനിൽ കറങ്ങാം ; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്
Kerala

ഇനി കാരവാനിൽ കറങ്ങാം ; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്

Web Desk
|
15 Sep 2021 4:18 PM GMT

വാഹനത്തിൽ ഇൻ്റർനെറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉണ്ടാകും

ഒരു തവണയെങ്കിലും കാരവാനിൽ കയറാൻ ആഗ്രഹമില്ലാത്തതായി ആരാണുള്ളത്. കാറുകൾ വാങ്ങുന്നതുപോലെ സാധാരണക്കാർക്ക് കാരവാൻ വാങ്ങാൻ വില അനുവദിക്കുകയുമില്ല. എങ്കിൽ പിന്നെ എന്ത് ചെയ്യും..?

വിഷമിക്കേണ്ട.. നമ്മുക്കും ഇനി കാരവാനിൽ ഇഷ്ടംപോലെ യാത്ര ചെയ്യാം... കാരവാൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ടൂറിസം വകുപ്പ്. കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ടൂറിസം മേഖലയെ കരകയറ്റാനുള്ള മാർഗമായാണ് പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കാരവാനിൽ ലഭിക്കും. കൂടാതെ പകൽ മുഴുവൻ കാരവാനിൽ യാത്രയും രാത്രി അതേ വാഹനത്തിൽ തന്നെ വിശ്രമിക്കുകയും ചെയ്യാം. രണ്ടു പേർക്കോ അല്ലെങ്കിൽ നാല് പേർക്കോ സഞ്ചരിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും വാഹനത്തിൽ ഇൻ്റർനെറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

എൺപതുകളുടെ തുടക്കത്തിൽ കേരളത്തിൽ ഉയർന്നുവന്ന ടൂറിസം ഉൽപന്നമാണ് ഹൗസ് ബോട്ടെന്നും അത് ഇന്നും കേരളത്തിൻ്റെ ടൂറിസം മേഖലയിൽ പ്രധാന ആകർഷകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts