Kerala
ഓശാന പ്രാർത്ഥനക്ക് കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി; ആന്റണി കരിയിൽ വിട്ടുനിന്നു
Kerala

ഓശാന പ്രാർത്ഥനക്ക് കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി; ആന്റണി കരിയിൽ വിട്ടുനിന്നു

Web Desk
|
10 April 2022 3:11 AM GMT

ആന്റണി കരിയിലും കർദിനാളും ഒന്നിച്ച് കുർബാന അർപ്പിക്കാനായിരുന്നു സിനഡ് തീരുമാനം

എറണാകുളം: എറണാകുളം സെന്റ് മേരിസ് കത്രീഡലിൽ ഓശാനയുടെ ഭാഗമായുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിൽ വിട്ടുനിന്നു. ആന്റണി കരിയിലും കർദിനാളും ഒന്നിച്ച് കുർബാന അർപ്പിക്കാനായിരുന്നു സിനഡ് തീരുമാനം. എന്നാൽ ഏകീകൃത കുർബാനയെ എതിർക്കുന്നതിന്നവരുടെ പക്ഷത്ത് നിൽക്കുന്ന ബിഷപ്പ് വിട്ടുനിൽക്കുകയായിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് കത്രീഡൽ പരിസരത്ത് വൻ പൊലീസ് വിന്യാസം നടത്തിയിട്ടുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം ബസലിക്ക പള്ളിയിലേക്ക് എത്തിയത് പൊലീസ് സുരക്ഷയിലാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നലെ പറഞ്ഞിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം വത്തിക്കാൻ കർദിനാളിനാണ് നൽകിയിരിക്കുന്നതെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാനായിരുന്നു വൈദികരുടെ തീരുമാനം. ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തില്‍ ബിഷപ്പ് ആന്‍റണി കരിയിലിനെ സമ്മര്‍ദ്ദം ചൊലുത്തി ഒപ്പു വെപ്പിച്ചതായി വൈദികര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശദീകരണവുമായി രംഗത്തെത്തിയത്. സിനഡിന് ശേഷം പുറത്തിറക്കിയ സർക്കുലർ നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുളള അധികാരം കർദിനാൾ എന്ന നിലയിൽ തനിക്കാണെന്നും ജോർജ് ആലഞ്ചേരി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാന്നെന്നും കർദിനാൾ അറിയിച്ചിരുന്നു

Cardinal George Alencherry led the special prayers at St. Mary's Cathedral, Ernakulam.

Similar Posts