Kerala
carpenter died during work
Kerala

മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് തുടയില്‍ തുളച്ചുകയറി; തൊഴിലാളിക്ക് ദാരുണാന്ത്യം

Web Desk
|
14 Jun 2023 9:57 AM GMT

മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ച് കയറി രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്

തിരുവനന്തപുരം: ജോലിക്കിടെ ബ്ലേഡ് തുളച്ച് കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളനാട് സ്വദേശി രാധാകൃഷ്ണനാണ് (41) മരിച്ചത്. മരപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ച് കയറി രക്തം വാര്‍ന്നാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ 10 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഫ്രെയിമുകള്‍ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന യന്ത്രത്തിലേക്ക് കയറ്റുന്നതിനിടെയാണ് ബ്ലേഡ് കാലില്‍ തുളച്ചുകയറിയത്. കാലിലെ ഞരമ്പില്‍ കൊണ്ടതോടെ അമിതമായ രക്തസ്രാവമുണ്ടായി. ഇതാണ് മരണ കാരണം.



Similar Posts