Kerala
![Case against ABVP local leader Ashwin Pradeep for sexually assaulting a female student of Mount Sion Law College, Pathanamthitta. Case against ABVP local leader Ashwin Pradeep for sexually assaulting a female student of Mount Sion Law College, Pathanamthitta.](https://www.mediaoneonline.com/h-upload/2024/03/05/1413606-stop.webp)
Kerala
വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്
![](/images/authorplaceholder.jpg?type=1&v=2)
17 March 2024 3:09 AM GMT
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതിന് എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അശ്വിൻ പ്രദീപിനെ ഒന്നാം പ്രതി ആക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശി ആൽബിൻ തോമസ് രണ്ടാംപ്രതിയാണ്.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. കോളേജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെൺകുട്ടി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.