Kerala
Kerala
വനിതാ ക്ലർക്കിന്റെ പരാതിയിൽ ബി.ആർ.എം ഷെഫീറിനെതിരെ കേസ്
|23 Jun 2022 9:02 AM GMT
വനിതാ ക്ലർക്ക് താൻ അറിയാതെ വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നും ആരോപിച്ച് ഷെഫീർ നേരത്തെ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: വക്കീൽ ഓഫീസിലെ വനിതാ ക്ലർക്കിനെ മർദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ബി.ആർ.എം ഷെഫീറിനെതിരെ കേസ്. തന്നെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് ഷെഫീറിന്റെ ഓഫീസിലെ വനിതാ ക്ലർക്കിന്റെ പരാതിയിൽ പറയുന്നത്.
വനിതാ ക്ലർക്ക് താൻ അറിയാതെ വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നും ആരോപിച്ച് ഷെഫീർ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ക്ലർക്കിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ലർക്ക് ഷെഫീറിനെതിരെ പരാതി നൽകിയത്.