Kerala
![PK Ajeesh PK Ajeesh](https://www.mediaoneonline.com/h-upload/2024/04/23/1420473-pk-ajeesh.webp)
പി.കെ അജീഷ്
Kerala
വർഗീയ പ്രചരണം നടത്തിയെന്ന് പരാതി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്
![](/images/authorplaceholder.jpg?type=1&v=2)
23 April 2024 7:24 AM GMT
ഷാഫി പറമ്പിലിനെയും മുസ്‍ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്
കോഴിക്കോട്: വർഗീയ പ്രചരണം നടത്തിയതിന് വടകരയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാനകമ്മറ്റിയംഗം പി.കെ അജീഷിനെതിരെ പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. കലാപത്തിന് പ്രേരണയുണ്ടാക്കുന്ന പ്രചരണം ഐ പി സി 153 ചുമത്തിയാണ് കേസ്. ഷാഫി പറമ്പിലിനെയും മുസ്‍ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്.
വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനേയും മുസ്‌ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് സമൂഹത്തിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയും, കലഹവും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. യുഡിഎഫിന്‍റെ പരാതിയിലാണ് കേസ്.