Kerala
Kerala
മുൻ മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി; എൻ.കെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസ്
|5 Jan 2022 5:52 PM GMT
പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി
മുൻ മന്ത്രി ആർ.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്. പ്രേമചന്ദ്രനെ രണ്ടാം പ്രതിയാക്കി ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. ആർഎസ്പി നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ആർ.എസ്. ഉണ്ണിയുടെ ചെറുമകളുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
case has been registered against four persons, including NK Premachandran MP, for allegedly trying to rob property OF Former minister R.S. Unni