Kerala
![നിപ ക്വാറന്റയിൻ ലംഘനം: നഴ്സിനെതിരെ കേസ് നിപ ക്വാറന്റയിൻ ലംഘനം: നഴ്സിനെതിരെ കേസ്](https://www.mediaoneonline.com/h-upload/2024/07/26/1435276-170321canadian-immigration-options-for-nurses-1200x720.webp)
Kerala
നിപ ക്വാറന്റയിൻ ലംഘനം: നഴ്സിനെതിരെ കേസ്
![](/images/authorplaceholder.jpg?type=1&v=2)
26 July 2024 2:23 PM GMT
പത്തനംതിട്ട കോന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
മലപ്പുറം: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്.
സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്.