Kerala
case against sfi

ഡിപ്പോയിൽ ഉണ്ടായ തര്‍ക്കത്തിന്‍റെ ദൃശ്യങ്ങള്‍

Kerala

പുനലൂരിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസ്

Web Desk
|
3 Nov 2023 1:51 AM GMT

പരാതിയിൽ പുനലൂർ പൊലീസാണ് നേതാക്കൾക്ക് എതിരെ കേസ് എടുത്തത്

കൊല്ലം: കൊല്ലം പുനലൂരിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തു. കൺസെഷൻ കാർഡുമായി ബന്ധപ്പെട്ട ഡിപ്പോയിൽ കയ്യാങ്കളി ഉണ്ടായത്. പരാതിയിൽ പുനലൂർ പൊലീസാണ് നേതാക്കൾക്ക് എതിരെ കേസ് എടുത്തത്.

കഴിഞ്ഞ ദിവസം പുനലൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ നടന്ന കയ്യാങ്കളിയിലാണ് രണ്ട് എസ്.എഫ്.ഐ നേതാക്കൾക്ക് എതിരെ കേസ്. എസ്.എഫ്.ഐ പുനലൂർ ഏരിയാ പ്രസിഡൻ്റ് സിയാദ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആരോമൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർഥിനിയുടെ നഷ്ടപ്പെട്ട കൺസെഷൻ കാർഡിന് പകരം പുതിയ കാർഡ് അനുവദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആദ്യം ഉണ്ടായത്. തുടർന്ന് എസ്.എഫ്.ഐ നേതാക്കൾ ഡിപ്പോ സൂപ്രണ്ടിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.



Related Tags :
Similar Posts