Kerala
ജോജുവിന്റെ കാറിന്റെ ചില്ല് തകർത്തത് വഴി ആറുലക്ഷം രൂപ നഷ്ടമെന്ന് പൊലീസ്; ടോണി ചമ്മിണിയുൾപ്പടെയുള്ളവർക്കെതിരെ കേസ്‌
Kerala

ജോജുവിന്റെ കാറിന്റെ ചില്ല് തകർത്തത് വഴി ആറുലക്ഷം രൂപ നഷ്ടമെന്ന് പൊലീസ്; ടോണി ചമ്മിണിയുൾപ്പടെയുള്ളവർക്കെതിരെ കേസ്‌

Web Desk
|
1 Nov 2021 3:06 PM GMT

ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞെന്നും പൊലീസ് എഫ്.ഐ.ആറിലുണ്ട്

നടൻ ജോജു ജോർജിനെതിരെ അക്രമം നടത്തിയത് മുൻ മേയർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലെന്ന് പൊലീസ്. ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞെന്നും പൊലീസ് എഫ്.ഐ.ആറിലുണ്ട്. ടോണി അടക്കമുളളവർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തെന്നും പൊലീസ് അറിയിച്ചു. കല്ലുകൊണ്ട് വാഹനത്തിന്റെ ചില്ല് പൊട്ടിച്ചത് വഴി ജോജുവിന്റെ വാഹനത്തിനുണ്ടായത് 6 ലക്ഷം രൂപയുടെ നഷ്ടമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവർത്തകരോട് തട്ടിക്കയറിയ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തില്ല. റോഡ് ഉപരോധിച്ചതിനും വാഹനം തല്ലിതകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ജോജുവിനെതിരായ വനിതാ നേതാക്കളുടെ പരാതിയിൽ വിശദമായി പരിശോധന നടത്തിയ ശേഷം ശേഷം തുടർ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ പ്രതിഷേധിച്ച് ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.

ജോജു സ്ത്രീ പ്രവർത്തകരോടക്കം അപമര്യാദയായി പെരുമാറിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. താൻ മദ്യപിച്ചല്ല വന്നതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടൻ ജോജു ജോർജ് പറഞ്ഞു. താൻ ഷോ നടത്തിയതല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ജോജു ജോർജ് പ്രതികരിച്ചു.

Similar Posts