ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; ലോകായുക്താ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ
|ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ റിട്ട് ഹർജി നൽകും
തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശികുമാര്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ റിട്ട് ഹർജി നൽകും. നേരത്തെ ലോകായുക്ത തന്നെ തീർപ്പാക്കിയ വിഷയം വീണ്ടും പരിശോധിക്കുന്നത് എന്തിന്,ആർക്കാണ് വിധിയിൽ ഭിന്നാഭിപ്രായം തുടങ്ങിയ ചോദ്യങ്ങളാണ് റിട്ട് ഹർജിയിലൂടെ ഉന്നയിക്കുന്നത്. കേസിലെ യുഡിഎഫ് നിലപാടിനെ പരിഹസിച്ച്കെടി ജലീൽ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചിലവാക്കിയെന്ന പരാതി പരിശോധിക്കാൻ ലോകായുക്തയ്ക്ക അധികാരമുണ്ടോ എന്ന തീരുമാനിക്കാൻ ഫുൾബഞ്ച് കേസ് പരിഗണിക്കാനാണ് രണ്ടംഗബഞ്ച് ഇന്നലെ ഉത്തരവിട്ടത്.
ഇതിനെതിരെ ഹൈക്കോടതിയെ വേഗത്തിൽ സമീപിക്കാനാണ് പരാതിക്കാരനായ ആർഎസ് ശശികുമാർ തീരുമാനിച്ചിരിക്കുന്നത്..2018 ൽ ലോകായുക്ത ജസ്റ്റിസ് പയസ് ഡി കുര്യാക്കോസ് തീർപ്പാക്കിയ വിഷയമാണ് ഇതെന്നാണ് പരാതിക്കാരൻറെ വാദം. ലോകായുക്തക്ക് ഇത് പരിശോധിക്കാൻ അധികാരമുണ്ടെന്ന് അന്ന് ഭൂരിപക്ഷ വിധി ഉണ്ടായിരിന്നു. അങ്ങനെ തീർപ്പാക്കിയ കാര്യം വീണ്ടും പരിശോഘിക്കാൻ എന്തിനാണ് നാല് വർഷത്തിന് ശേഷം ലോകായുക്ത തീരുമാനം എടുത്തത്. ഭിന്ന വിധി എന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ടെങ്കിലും ആരാണ് സർക്കാർ തീരുമാനത്തെ എതിർത്തത്.ആരാണ് അനുകൂലിച്ചത് തുടങ്ങിയ കാര്യങ്ങൾ ഉത്തരവില്ല.
ഇക്കാര്യത്തിലും വ്യക്തത വേണമെന്നാണ് ഡിവിഷൻ ബഞ്ചിന് നൽകുന്ന റിട്ട് ഹർജിയിലൂടെ ആർഎസ് ശശികുമാർ ആവശ്യപ്പെടുന്നത്..ഹർജി നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി പരാതിക്കാരൻ പറഞ്ഞു...അതിനിടെ ദുരിതാശ്വാസ നിധിയിൽ പണം നൽകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിന് വിമർശിച്ച് മുൻമന്ത്രി കെടി ജലീൽ രംഗത്ത് വന്നു...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കാണ് സഹായം നൽകിയത്.
രാഷ്ട്രീയം നോക്കിയല്ല പണം അനുവദിക്കുന്നത്.മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലയുടെ ചികിൽസക്കായി ഒന്നാം പിണറായി മന്ത്രിസഭ 20 ലക്ഷം അനുവദിച്ചരിന്നു. സുനാമി ഫണ്ടിൽ നിന്ന് കോടികൾ കോട്ടയം പുതുപ്പള്ളിയിലെ ജനങ്ങൾക്ക് വിതരണം ചെയ്തു. പുതുപ്പള്ളിക്കാർക്ക് യഥേഷ്ടം പണം കൊടുത്തത് ഉമ്മൻചാണ്ടിയുടെ തറവാട്ടിൽ നിന്നെടുത്തിട്ടല്ലെന്നാണ് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. എം കെ മുനീറിൻറെ പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെ യു.ഡി.എഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ലെന്നും വിമർശിച്ച ജലീൽ പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ലന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്..