Kerala
കുഞ്ഞിനെ ദത്ത് നൽകിയ കേസ്; ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും
Kerala

കുഞ്ഞിനെ ദത്ത് നൽകിയ കേസ്; ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

Web Desk
|
23 Nov 2021 12:40 AM GMT

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് DNA സാമ്പിളുകൾ പരിശോധിക്കുക. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നാണ് വിവരം.

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഡിഎൻഎ പരിശോധാഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് DNA സാമ്പിളുകൾ പരിശോധിക്കുക. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നാണ് വിവരം.

കുഞ്ഞിന്റെ സാമ്പിൾ എടുത്ത ശേഷം ഇന്നലെ വൈകീട്ടോടെയാണ് അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാമ്പിളുകൾ രാജീവ് ഗാന്ധി ബയോടെക്‌നോളജിയിൽ സ്വീകരിച്ചത്. നടപടികൾ വേഗത്തിലാക്കുന്നതിൽ തൃപ്തിയുണ്ടെങ്കിലും ഒരുമിച്ച് സാമ്പിൾ ശേഖരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു.

അതേസമയം വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതിക്കെതിരെ ഉന്നയിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. ഉന്നതമായ മനുഷ്യ സ്‌നേഹമാണ് സമിതിയുടെ മുഖമുദ്ര.കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പാലിച്ചാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതെന്നും ഷിജുഖാൻ വ്യക്തമാക്കി. ദത്ത് വിവാദത്തിൽ ഇതാദ്യമായാണ് ഷിജുഖാൻ പരസ്യ പ്രസ്താവന നടത്തുന്നത്.


Related Tags :
Similar Posts