Kerala
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഇന്ന് കോടതിയിൽ
Kerala

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഇന്ന് കോടതിയിൽ

Web Desk
|
24 Feb 2022 1:23 AM GMT

കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്‍റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി കഴിഞ്ഞദിവസം ഹരജി പരിഗണിക്കവെ സൂചിപ്പിച്ചിരുന്നു. ദിലീപിൻ്റെ ഹരജിയെ എതിർത്ത് ഇരയായ നടി കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

കേസന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ധാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്‍റെ ഹരജിയിലെ ആവശ്യം.

അതേസമയം, നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ് നൽകിയ ഹരജി നിയമപരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകുകയാണുണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എം.വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസെടുത്തിരുന്നത്.

Similar Posts