Kerala
Kerala
നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
|14 Jun 2022 1:14 AM GMT
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെയെന്നതും ഏത് ദിവസങ്ങളിലാണ് കാർഡ് തുറന്ന് പരിശോധിച്ചത് എന്നതിലും വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറൻസിക് ലാബിൽ നിന്ന് ഒരിക്കൽ പരിശോധിച്ച് റിപ്പോർട്ട് കിട്ടിയിട്ടും വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയത്.