Kerala
Case of insulting students: Kasarkot Government College Principal Dr. M Rama has been transferred
Kerala

വിദ്യാര്‍ഥികളെ അപമാനിച്ചെന്ന കേസ്: കാസർകോട് ഗവണ്‍മെന്‍റ് കോളേജ് പ്രിൻസിപ്പൽ ഡോ. എം രമയെ സ്ഥലം മാറ്റി

Web Desk
|
11 July 2023 12:12 PM GMT

സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപിക കൂടിയായിരുന്ന രമയെ കൊടുവള്ളി ഗവർണമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിലേക്കാണ് സ്ഥലം മാറ്റിയത്

കാസര്‍കോട്: കാസർകോട് ഗവർമെന്റ് കോളേജിൽ പ്രിൻസിപ്പലിന്റെ ചുമതലയിലുണ്ടായിരുന്ന ഡോ. എം. രമക്ക് സ്ഥലം മാറ്റം. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപിക കൂടിയായിരുന്ന രമയെ കൊടുവള്ളി ഗവർണമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. വിദ്യാർഥികളെ പൊതുവേദികളിൽ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. കാസർകോട് ഗവർൺമെന്റ് കോളേജിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.



തുടർന്ന് കൃത്യമായ മറുപടി കിട്ടിയില്ലെന്നതിന്റെ പേരിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഘരാവൊ ചെയ്തു. ഈ സമയം പ്രിൻസിപ്പൽ എസ്.എഫ്.ഐ പ്രവർത്തകരെ ഓഫീസ് മുറിയിൽ പൂട്ടിയിടുന്ന സംഭവമുണ്ടായിരുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിന് ശേഷം സമൂഹമാധ്യമങ്ങൾ വഴി വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ ആക്ഷേപം ഉന്നയിച്ചിരുന്നു.



വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നീട് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സമരവുമായി രംഗത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് തന്നെ ഡോ. എം. രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. കാസർകോട് നിന്നും ഇവരെ മാറ്റണമെന്നായിരുന്നു വിദ്യാർഥി സംഘടനങ്ങൾ ആവശ്യപ്പെട്ടത്. തുടർന്ന് ഇവർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ് നടപടി.




Similar Posts