Kerala
Kerala
'ജാതി സംവരണം അവസാനിപ്പിക്കണം'; ആവർത്തിച്ച് എൻ.എസ്.എസ്
|28 Dec 2022 9:34 AM GMT
'ഏത് ജാതിയിലേയും പാവപ്പെട്ടവർക്ക് സംവരണം നൽകണം'
ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണമെന്നാവർത്തിച്ച് എൻഎസ്എസ്. സമ്പന്നർ ജാതിയുടെ പേരിൽ ആനുകൂല്യം തേടുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ഏത് ജാതിയിലേയും പാവപ്പെട്ടവർക്ക് സംവരണം നൽകണം. ഇപ്പോഴുള്ള 10 ശതമാനം സാമ്പത്തിക സംവരണം 90% ആകുന്ന സാഹചര്യം വരണമെന്നും ജി സുകുമാരൻ നായർ ആലപ്പുഴയിൽ പറഞ്ഞു.