കൊല്ലം ജില്ലയില്‍ ബി കാറ്റഗറി നിയന്ത്രണങ്ങൾ ബാധകം: ജില്ലാ കലക്ടര്‍
|സിനിമ തീയറ്ററുകൾ ജിമ്മുകൾ എന്നിവ പ്രവർത്തിപ്പിക്കാം
കൊല്ലം ജില്ലയില്‍ ബി കാറ്റഗറി നിയന്ത്രണങ്ങൾ ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സിനിമ തീയറ്ററുകൾ ജിമ്മുകൾ എന്നിവ പ്രവർത്തിപ്പിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. നിലവിൽ സി കാറ്റഗറിയിലാണ് ജില്ല ഉള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കാറ്റഗറി 'ബി' യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി 'എ' യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.
അതേസമയം ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാനും തീരുമാനമായി. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.