Kerala
ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും ഹരജി നൽകും; നിലപാട് മാറ്റി പരാതിക്കാരിസിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമെന്ന് ഉമ്മൻ ചാണ്ടി
Kerala

'ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും ഹരജി നൽകും'; നിലപാട് മാറ്റി പരാതിക്കാരി

Web Desk
|
28 Dec 2022 10:53 AM GMT

ഉമ്മൻ ചാണ്ടിക്കെതിരെ ഹരജി നൽകില്ല എന്നായിരുന്നു പരാതിക്കാരി നേരത്തെ അറിയിച്ചത്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹരജി നൽകുമെന്ന് പരാതിക്കാരി. 6 കേസിലും ഹരജി നൽകും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പരാതിക്കാരി അറിയിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ ഹരജി നൽകില്ല എന്നായിരുന്നു പരാതിക്കാരി നേരത്തെ അറിയിച്ചത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് നിയമ നടപടിക്ക് പോകാത്തത്. ബാക്കിയുള്ളവർക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

സോളാർ പീഡന കേസിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത ആറ് കേസിലുമാണ് കുറ്റാരോപിതർക്ക് ക്ലീൻചിറ്റ് ലഭിച്ചത്. പരാതിക്കാരിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. ഉമ്മൻചാണ്ടി ക്ലിഫ്‌ഹൌസിൽ വെച്ച് പീഡിപ്പിച്ചു എന്നുപറയുന്ന ദിവസം അദ്ദേഹം ക്ലിഫ്‌ഹൌസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പീഡന പരാതികൾ സർക്കാർ സി.ബി.ഐയ്ക്ക് കൈമാറിയത്. ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങി. ക്ലിഫ് ഹൗസിലും എം.എൽ.എ ഹോസ്റ്റലിലും ഉൾപ്പെടെ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയത്. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, കെ.സി വേണുഗോപാൽ എന്നിവർക്ക് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു.

Similar Posts