പെരിയ കേസിൽ മുൻ എംഎൽഎ അടക്കം 24 പ്രതികൾ; സിബിഐ കുറ്റപത്രം സമർപ്പിച്ചു
|ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ മാരകായുധങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ കുറ്റപത്രം സമർപിച്ചു. 24 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ മാരകായുധങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സി.ബി.ഐ സ്പെഷ്യൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്.
സിപിഎം പ്രാദേശിക നേതാവ് പീതാംബരനാണ് ഒന്നാം പ്രതി. മുൻ ഉദുമ എംഎൽഎയും പാർട്ടി കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനും പ്രതി പട്ടികയിലുണ്ട്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ശരത് ലാലിന് യുവാക്കൾക്കിടയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. പീതാംബരനെ ശരത് ലാൽ മർദിച്ചതിന് ശേഷമാണ് ഗൂഢാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.