കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികൾ മാർക്കറ്റ് റോഡിലെത്തി സാഹചര്യം നീരിക്ഷിച്ചു; ശ്രീനിവാസൻ വധക്കേസിൽ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
|ആക്രമണത്തിന് മുമ്പ് പല തവണ ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ സഞ്ചരിച്ച പ്രതികൾ സാഹചര്യം നിരീക്ഷിച്ചതായാണ് പൊലീസ് നിഗമനം
പാലക്കാട്: മേലാമുറിയിൽ ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികൾ സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കുന്ന നിർണായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.പ്രതികൾ മാർക്കറ്റ് റോഡിലൂടെ എത്തി ശ്രീനിവാസന്റെ കടയിലെ സാഹചര്യം നിരീക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി കൊല്ലപ്പെട്ട ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ അക്രമിസംഘം നീങ്ങുന്നതായാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. കൊലക്ക് തൊട്ട് മുമ്പ് ഉച്ചക്ക് 12: 46 ആണ് പൊലീസ് ശേഖരിച്ച സി.ടി.ടി.വി ദൃശ്യത്തിലെ സമയം. ആക്രമണത്തിന് മുമ്പ് പല തവണ ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ സഞ്ചരിച്ച പ്രതികൾ സാഹചര്യം നിരീക്ഷിച്ചതായാണ് പൊലീസ് നിഗമനം. അതേ സമയം
ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള പ്രതികളുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എത്രയും വേഗം കൊലയാളി സംഘത്തെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കേസിൽ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികൾ ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കുറിച് സൂചന ലഭിച്ചത്. ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ അെന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്
ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീട്ടി. ഈ മാസം 24 വരെയാണ് നിരോധനാജ്ഞ നീട്ടിയത്.