Kerala
nadapuram attack
Kerala

കുറിപ്പില്ലാതെ മരുന്ന് ആവശ്യപ്പെട്ടു, വിസമ്മതിച്ച ഡോക്‌ടർക്ക് മർദനം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Web Desk
|
12 July 2023 12:05 PM GMT

നാദാപുരം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.. ഇവർ കുറ്റ്യാടി ആശുപത്രിയിലും നാദാപുരം ആശുപത്രിയിലും എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തിരയുകയാണ്.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്. . ചാലക്കുടി സ്വദേശിയായ ഡോ. ഭരത് കൃഷ്ണയെ രണ്ടുപേർ ചേർന്ന് മർദിക്കുകയായിരുന്നു.

കുറിപ്പില്ലാതെ മരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയതെന്നും വിസമ്മതിച്ചതോടെ മർദിക്കുകയായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർ പറഞ്ഞെന്ന് ആവശ്യപ്പെട്ട് നഴ്‌സിനോട് മരുന്ന് എടുത്ത് തരാൻ പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. തുടർന്ന് വാക്കേറ്റവും കയ്യേറ്റവുമുണ്ടായി.

മദ്യപിച്ചാണ് ഇവർ എത്തിയതെന്ന് സംശയമുണ്ടെന്ന് ഡോക്ടർ പൊലീസിനോട് പറഞ്ഞു. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts