Kerala
സിമന്‍റ് വിലയും കുതിക്കുന്നു; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും
Kerala

സിമന്‍റ് വിലയും കുതിക്കുന്നു; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും

Web Desk
|
7 Oct 2021 3:11 AM GMT

സിമന്‍റിന് 130 രൂപയിലധികം കൂടി. കമ്പിക്ക് 13 രൂപയാണ് കൂടിയത്

സംസ്ഥാനത്ത് സിമന്‍റിന് കമ്പിക്കും വൻ വില വർധനവ്. സിമന്‍റിന് 130 രൂപയിലധികം കൂടി. കമ്പിക്ക് 13 രൂപയാണ് കൂടിയത്. രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വില വർധനവ്. ഇതോടെ സർക്കാരിന്‍റേതടക്കമുള്ള നിർമാണ പ്രവർത്തികൾ നിർത്തിവയ്ക്കാനൊരുങ്ങുകയാണ് കരാറുകാർ.

ഈ വർഷം തുടക്കത്തിൽ 50 കിലോയുള്ള ഒരു ചാക്ക് സിമന്‍റിന് 380 രൂപയായിരുന്നു ചില്ലറ വില. ഫെബ്രുവരി അവസാനം മുതൽ കമ്പനികൾ ഘട്ടംഘട്ടമായി വില കൂട്ടി. മാസങ്ങളോളം 400 രൂപയായിരുന്നു‌ വില. ശനിയാഴ്‌ച മുതലാണ്‌ വിലവർധന തുടങ്ങിയത്‌.അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ്‌ വില വർധിപ്പിക്കാൻ കമ്പനികൾ നൽകുന്ന വിശദീകരണം.


Related Tags :
Similar Posts